വിശപ്പു രഹിത നാട് പദ്ധതി ആരംഭിച്ചു

Tuesday 12 October 2021 12:16 AM IST

ശ്രീകൃഷ്ണപുരം: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നിലവിലെ ഇന്റർനാഷണൽ പ്രസിഡന്റ് ഡോഗ്ലാസ് എക്സ് അലക്സാണ്ടറുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം വിശന്നിരിക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന 'വിശപ്പു രഹിത നാട്' പദ്ധതിക്ക് തുടക്കം. നൂറുപേർക്കുള്ള ആഹാരത്തിന്റെയും ഭക്ഷ്യകിറ്റിന്റെയും വിതരണം ലയൺസ് ക്ലബ് ഇന്റർനാഷണൽ റീജ്യണൽ ചെയർമാൻ എ.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഭാസ്‌കർ പെരുമ്പിലാവിൽ അദ്ധ്യക്ഷനായി. ഡോ. ബാബുരാജ് പരിയാനമ്പറ്റ, ഡോ. എൻ. അരവിന്ദാക്ഷൻ, അരുൺ രവി, സത്യൻ എന്നിവർ സംസാരിച്ചു.