ഷൊർണൂർ പോസ്റ്റ് ഓഫീസ് റോഡ് ബി.ജെ.പി ഉപരോധിച്ചു

Tuesday 12 October 2021 12:35 AM IST
ഷൊർണൂർ പോസ്റ്റ് ഓഫീസ് റോഡിലെ ബി.ജെ.പി പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

ഷൊർണൂർ: തകർന്ന് കിടക്കുന്ന നഗരപാതകളുെടെ ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ഷൊർണൂർ പോസ്റ്റ് ഓഫീസ് റോഡ് ഉപരോധിച്ചു. നെടുങ്ങോട്ടൂർ മേൽപാലത്തിനു സമി പത്തു നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മുനിസിപ്പൽ പ്രസിഡന്റ് പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ സെൽ കൺവീനർ എം.പി. സതീഷ്‌കുമാർ , യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ഇ.പി. നന്ദകുമാർ , മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സിനി മനോജ്, മുനിസിപ്പൽ ഭാരവാഹികളായ ആർ. രഞ്ജിത്ത്, കെ.ടി. രവി ദാസ്, കെ. ശ്രീജിത്ത്, കെ. നാരായണൻ, നഗരസഭാ അംഗങ്ങളായ ലേഖ രമേഷ്, ആർ. അശ്വതി, നിഷ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.