പുതിയ ഭൂ പതിവ് കമ്മിറ്റികൾ നവംബർ ഒന്നിന്: മന്ത്രി
Tuesday 12 October 2021 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഭൂപതിവ് കമ്മിറ്റികൾ നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഇതോടെ കൂടുതൽ പേർക്ക് പട്ടയം നൽകാൻ കഴിയും. ഓരോ വില്ലേജിലും ലഭ്യമായ ഭൂമി, ഭൂരഹിതരുടെ എണ്ണം, പട്ടയം നൽകാനുള്ള തടസം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി ഡാഷ്‌ബോർഡുണ്ടാക്കും. തടസങ്ങൾ കണ്ടെത്തി പട്ടയവിതരണം ഊർജ്ജിതമാക്കും. തീരദേശ പട്ടയം നൽകാൻ സർക്കാരിന്റെ പ്രത്യേക ഉത്തരവ് ആവശ്യമാണ്. കടൽ ഇറങ്ങിയ സ്ഥലത്ത് സർവേ നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്നും എം.വിൻസെന്റിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.