കൊവിഡ് മുക്തരിലെ മരണം പഠിച്ചിട്ടില്ല : മന്ത്രി വീണാ ജോർജ്

Tuesday 12 October 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് മുക്തരുടെ മരണത്തെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു. കൊവിഡ് മുക്തരായ ശേഷം സംഭവിക്കുന്ന മരണങ്ങളെല്ലാം കൊവിഡ് വൈറസിന്റെ അനന്തര ഫലമാണെന്ന് പറയാനാകില്ല. എന്നാൽ കൊവിഡ് മുക്തരാകുന്നവരിൽ വിവിധ രോഗങ്ങൾ വർദ്ധിക്കുന്നതായി കണ്ടെത്തിയതോടെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിച്ചു.

നിസാരമായ ക്ഷീണവും കിതപ്പും മുതൽ ഗുരുതരമായ ഹൃദ്രോഗങ്ങൾവരെ പോസ്റ്റ് കൊവിഡ് സിൻഡ്രോമിൽ ഉൾപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുമായെത്തുന്നവർക്ക് പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്നതായും മന്ത്രി വ്യക്തമാക്കി.

വ​യ​നാ​ട് ​മെ​ഡി​ക്കൽ
കോ​ളേ​ജി​ൽ​ ​ക്ലാ​സ് 2023ൽ

​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​ ​പോ​രാ​യ്‌​മ​ക​ൾ​ ​പ​രി​ഹ​രി​ച്ച് 2023​ ​-​ 24​ ​വ​ർ​ഷ​ത്തി​ൽ​ ​വ​യ​നാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എം.​ബി.​ബി.​എ​സ് ​ക്ലാ​സ് ​തു​ട​ങ്ങാ​നാ​വു​മെ​ന്ന് ​മ​ന്ത്റി​ ​വീ​ണാ​ ​ജോ​ർ​ജ് ​ പ​റ​ഞ്ഞു.​ 100​ ​സീ​​​റ്റു​ക​ളി​ലേ​ക്കാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മീ​ഷ​ന്റെ​യും​ ​അ​നു​മ​തി​ ​തേ​ടു​ന്ന​ത്.​ ​മാ​ന​ന്ത​വാ​ടി​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ ​താ​ത്കാ​ലി​ക​മാ​യി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജാ​ക്കി​യി​ട്ടു​ണ്ട്.​ 115​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ളും​ 25​ ​അ​ന​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ളും​ ​സൃ​ഷ്ടി​ച്ചു.​ ​പു​തു​താ​യി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​നി​യ​മ​ന​ന​ട​പ​ടി​ക​ളും​ ​ആ​രം​ഭി​ച്ചു.​ ​ബ​ഡ്ജ​​​റ്റി​ൽ​ 300​ ​കോ​ടി​ ​രൂ​പ​ ​വ​യ​നാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​നാ​യി​ ​നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.​ ​നി​ല​വി​ലെ​ ​കെ​ട്ടി​ട​ത്തി​ലെ​ ​പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ​ 13​ ​കോ​ടി​ ​നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.​ ​മാ​ന​ന്ത​വാ​ടി​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യു​ടെ​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​നം​ ​മു​ട​ങ്ങാ​തെ​ ​ന​ട​ത്തു​ന്ന​തി​ന് ​ആ​ശു​പ​ത്രി​ ​വി​ക​സ​ന​ ​സ​മി​തി​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ​ഉ​ത്ത​ര​വി​റ​ക്കി​യ​താ​യും​ ​ഒ.​ആ​ർ.​ ​കേ​ളു​വി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

എ​യ​ർ​ ​ആം​ബു​ല​ൻ​സ് ​എ​പ്പോ​ഴും
ആ​വ​ശ്യ​മി​ല്ല​

​അ​വ​യ​വ​ദാ​ന​ത്തി​നാ​യി​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​ ​ഏ​ഴു​ത​വ​ണ​ ​മാ​ത്ര​മാ​ണ് ​എ​യ​ർ​ ​ആം​ബു​ല​ൻ​സ് ​ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​ അ​റി​യി​ച്ചു.​ ​അ​വ​യ​വ​ദാ​ന​ ​മേ​ഖ​ല​യി​ലേ​ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​എ​യ​ർ​ ​ആം​ബു​ല​ൻ​സ് ​ആ​വ​ശ്യ​മാ​ണെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ ​അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ​ ​അ​വ​യ​വ​ങ്ങ​ളും​ ​ഡോ​ക്ട​ർ​മാ​രെ​യും​ ​റോ​ഡ് ​മാ​ർ​ഗം​ ​എ​ത്തി​ക്കാ​റു​ണ്ട്.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഗ​താ​ഗ​തം​ ​ക്ര​മീ​ക​രി​ച്ച് ​ഗ്രീ​ൻ​ ​കോ​റി​ഡോ​ർ​ ​ചാ​ന​ൽ​ ​സം​വി​ധാ​നം​ ​ഒ​രു​ക്കി​യാ​ണ് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തേ​ണ്ട​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​എ​ത്തു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement