മത്സ്യഫെഡിനെ കേന്ദ്രം അംഗീകരിക്കുന്നില്ല: മന്ത്രി

Tuesday 12 October 2021 12:00 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് സമ്പൂർണ മണ്ണെണ്ണ സബ്സിഡി നൽകുന്ന പദ്ധതി നടപ്പാക്കാനുള്ള ഏജൻസിയായി മത്സ്യഫെഡിനെ കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രം അംഗീകരിച്ചാൽ മണ്ണെണ്ണ സൗജന്യമായി നൽകാനാവും. തീരദേശത്ത് 50 മീറ്ററിനകം താമസിക്കുന്നവരെ മാറ്റിപാർപ്പിക്കാൻ 2500 കോടി ചെലവിൽ ഇരുപതിനായിരം വീടുകൾ നിർമ്മിക്കും. മത്സ്യത്തൊഴിലാളി ഇൻഷ്വറൻസിൽ നൂറു ശതമാനം വിഹിതം സർക്കാ‌ർ അടയ്ക്കുന്നത് പരിഗണനയിലാണ്. വള്ളം അപകടത്തിൽപെട്ട് മരിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം അനുവദിക്കാൻ ശുപാർശ നൽകിയെന്നും രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

ബാ​ല​ഭ​വ​നു​ക​ൾ​ ​സം​സ്ഥാ​ന​മാ​കെ​ ​വ്യാ​പി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ല​ഭ​വ​നു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​സം​സ്ഥാ​ന​ത്താ​കെ​ ​വ്യാ​പി​പ്പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​നി​ല​വി​ൽ​ ​അ​ഞ്ച് ​ബാ​ല​ഭ​വ​നു​ക​ളാ​ണു​ള്ള​ത്.​ ​ഇ​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ഏ​കീ​ക​രി​ക്കു​ന്ന​ത് ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​ഇ​തി​നു​ള്ള​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​രി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​കൊ​ല്ലം​ ​ജ​വ​ഹ​ർ​ ​ബാ​ല​ഭ​വ​നി​ലെ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​കു​ടി​ശി​ക​യും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ന​ൽ​കാ​ൻ​ ​ഉ​ട​ൻ​ ​വി​ഹി​തം​ ​അ​നു​വ​ദി​ക്കു​മെ​ന്നും​ ​എം.​നൗ​ഷാ​ദി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.