അനർഹരെ കണ്ടെത്താൻ റേഷൻകടകളിൽ പരിശോധന : മന്ത്രി ജി.ആർ.അനിൽ

Tuesday 12 October 2021 12:00 AM IST

തിരുവനന്തപുരം : ഒന്നര ലക്ഷത്തോളം കാർഡുകൾ ഇതുവരെ അനർഹരുടെ പക്കൽ നിന്നും തിരികെ ലഭിച്ചിട്ടുണ്ടെന്നും ഇനിയും മുൻഗണനാ വിഭാഗത്തിൽ തുടരുന്ന അനർഹരെ കണ്ടെത്താൻ 10 റേഷൻകടകൾ വീതം നേരിട്ട് പരിശോധിക്കാൻ റേഷനിംഗ് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. അനർഹർ തിരിച്ചേൽപ്പിച്ച കാർഡുകളിലെ ഒഴിവുകളിൽ നിന്നും 40,000ത്തോളം മുൻഗണനാ കാർഡുകൾ നവംബറിൽ വിതരണം ചെയ്യും.

സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകുന്നതിന് മാനദണ്ഡം തയ്യാറാക്കും. തോട്ടം തൊഴിലാളികളിൽ മഹാഭൂരിപക്ഷത്തെയും ബി.പി.എൽ കാർഡുകളിൽ ഉൾപ്പെടുത്തി. പട്ടികവർഗ കോളനികളിൽ അർഹതയുള്ള മുഴുവൻപേർക്കും റേഷൻകാർഡ് ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

റേ​ഷ​ൻ​ ​ക​ട​ ​ലൈ​സ​ൻ​സ്:​ ​സം​വ​ര​ണം
ഉ​റ​പ്പാ​ക്കും

​റേ​ഷ​ൻ​ക​ട​ ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ക്കു​മ്പോ​ൾ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ക്കു​ള്ള​ ​സം​വ​ര​ണം​ ​പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ ​അ​റി​യി​ച്ചു.​ 1966​ലെ​ ​കേ​ര​ള​ ​റേ​ഷ​നിം​ഗ് ​ഓ​ർ​ഡ​ർ​ ​പ്ര​കാ​രം​ ​പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ​എ​ട്ടും,​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ​ര​ണ്ടും​ ​ഭി​ന്ന​ശേ​ഷി​കാ​ർ​ക്ക് ​അ​ഞ്ചും​ ​വ​നി​ത​ക​ൾ​ക്ക് 20​ ​ശ​ത​മാ​ന​വു​മാ​ണ് ​ലൈ​സ​ൻ​സി​ക്കു​ള്ള​ ​സം​വ​ര​ണം.​ 14,130​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തി​ന് ​സം​വ​ര​ണം​ ​അ​നു​സ​രി​ച്ച് 1130​ ​എ​ണ്ണ​ത്തി​ന് ​അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ലും​ 308​ ​ക​ട​ക​ളെ​യു​ള്ളൂ.​ 822​ക​ട​ക​ൾ​ ​കൂ​ടി​ ​അ​നു​വ​ദി​ക്ക​ണം.​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് 283​ ​ക​ട​ക​ൾ​ക്ക് ​അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ലും​ 64​ ​എ​ണ്ണ​മേ​യു​ള്ളൂ.​ 219​ ​ക​ട​ക​ൾ​ ​കൂ​ടി​ ​അ​നു​വ​ദി​ക്ക​ണം.​ 4945​ ​ക​ട​ക​ൾ​ക്ക് ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ലും​ 3097​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​ആ​വ​ശ്യ​ത്തി​ന് ​അ​പേ​ക്ഷ​ക​രി​ല്ലാ​ത്ത​താ​ണ് ​ഇ​തി​ന് ​കാ​ര​ണ​മെ​ന്നും​ ​വി.​ ​ശ​ശി​യു​ടെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

10​ ​സു​ഭി​ക്ഷാ​ ​ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ള​ ​പ്രൊ​പോ​സ​ൽ​ ​ല​ഭി​ച്ചു

വി​ശ​പ്പു​ര​ഹി​ത​ ​കേ​ര​ളം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​ന​ത്ത് 10​സു​ഭി​ക്ഷാ​ ​ഹോ​ട്ട​ലു​ക​ൾ​ ​കൂ​ടി​ ​ആ​രം​ഭി​ക്കാ​നു​ള്ള​ ​പ്രൊ​പോ​സ​ൽ​ ​ല​ഭി​ച്ച​താ​യി​ ​മ​ന്ത്രി​ ​ പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​നെ​ടു​മ​ങ്ങാ​ട്,​ ​ആ​ല​പ്പു​ഴ​യി​ൽ​ ​കാ​ർ​ത്തി​ക​പ്പ​ള്ളി,​ ​ചെ​ങ്ങ​ന്നൂ​ർ,​ ​കോ​ട്ട​യ​ത്ത് ​ഏ​റ്റു​മാ​നൂ​ർ,​ ​മീ​ന​ച്ച​ൽ,​ ​പാ​ല​ക്കാ​ട് ​ആ​ല​ത്തൂ​ർ,​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ൽ​ ​ചാ​ല​ക്കു​ടി,​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​പൊ​ന്നാ​നി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​പ്രൊ​പോ​സ​ൽ​ ​പ​രി​ശോ​ധി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​നി​ല​വി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ആ​റ് ​സു​ഭി​ക്ഷ​ ​ഹോ​ട്ട​ലു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​സു​ഭി​ക്ഷ​ ​ഹോ​ട്ട​ലു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്രൊ​പോ​സ​ൽ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​താ​യും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.