മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികൾ ക്ഷണിച്ചു
Tuesday 12 October 2021 12:51 AM IST
തിരുവല്ല : പ്രവാസി സംസ്‌കൃതിയുടെ 2021ലെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിച്ചു. 2019, 2020 വർഷങ്ങളിൽ ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്.
വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കഥ, ചരിത്രം, തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വർഷം പുരസ്‌കാരം നൽകുന്നത്.
പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികൾ വീതം സമർപ്പിക്കണം. വിലാസം : ലാൽജി ജോർജ്, ചലച്ചിത്ര സംവിധായകൻ, വെണ്ണിക്കുളം പി.ഒ. തിരുവല്ല 689544, ഫോൺ : 9567960329.