എസ്.എൻ വനിതാകോളേജിൽ ബാലികാ ദിനാചരണം
Tuesday 12 October 2021 12:44 AM IST
കൊല്ലം: എസ്.എൻ വനിതാ കോളേജ് ബോട്ടണി വിഭാഗം, ബയോ ഡൈവേഴ്സിറ്റി ക്ലബ്ബ്, സഖി വൺ സ്റ്റോപ്പ് സെന്റർ കൊല്ലം സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ച് ബോധവത്കരണ ക്ളാസ് നടന്നു. അഡ്വ. അജീന ആർ.ശിവൻ, കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ ജെ.തറയിൽ, ബോട്ടണി വിഭാഗം അസി.പ്രൊഫസറും ബയോ ഡൈവേഴ്സിറ്റി ക്ലബ് കോ-ഓർഡിനേറ്ററുമായ പി.ജെ.അർച്ചന എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപകരായ ഡോ.നിലീന, സിബി, ഷാൽചന്ദ്രൻ, ദേവ പ്രിയ, ജിഷ എന്നിവർ പങ്കെടുത്തു.