അ​ഭി​ന​യ​ത്തെ​ ​ഭാ​വാ​ത്മ​ക​മായ ത​ല​ത്തി​ൽ​ ​ഉ​യ​ർ​ത്തി​യ​ ​ന​ട​ൻ​:​ ​മു​ഖ്യ​മന്ത്രി

Tuesday 12 October 2021 12:46 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഭി​ന​യ​ത്തെ​ ​ഭാ​വാ​ത്മ​ക​മാ​യ​ ​ത​ല​ത്തി​ൽ​ ​ഉ​യ​ർ​ത്തു​ന്ന​തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​പ​ങ്കു​വ​ഹി​ച്ച​ ​ന​ട​നാ​ണ് ​നെ​ടു​മു​ടി​ ​വേ​ണു​ ​എ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ മ​ല​യാ​ള​ത്തി​ലെ​യും​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​ത​ന്നെ​യും​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ന​ട​ന്മാ​രി​ലൊ​രാ​ളാ​യ​ ​നെ​ടു​മു​ടി​ ​വേ​ണു​വി​ന്റെ​ ​വേ​ർ​പാ​ട് ​അ​തീ​വ​ ​ദു​:​ഖ​ക​ര​മാ​ണെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പ​റ​ഞ്ഞു. വി​സ്മ​യി​പ്പി​ക്കു​ന്ന​ ​ന​ട​നും​ ​അ​തു​ല്യ​ ​ക​ലാ​കാ​ര​നും​ ​മ​നു​ഷ്യ​സ്‌​നേ​ഹി​യു​മാ​യി​രു​ന്നു​ ​നെ​ടു​മു​ടി​ ​വേ​ണു​വെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​അ​നു​സ്മ​രി​ച്ചു. സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷും അനുശോചിച്ചു.