പച്ചക്കറിത്തൈ വിതരണം
Tuesday 12 October 2021 1:02 AM IST
പരവൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്രകാർഷികവികസന പരിപാടിയായ പുനർജനി പദ്ധതി പ്രകാരം ശീതകാല പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു. കാബേജ്, കോളി ഫ്ലവർ എന്നിവയുടെ തൈകളും പച്ചക്കറിവിത്തുകളുമാണ് കലയ്‌ക്കോട് ഗാന്ധിസ്മാരക ലൈബ്രറിയിൽ വച്ച് വിതരണം ചെയ്യുന്നത്. ഇത്തിക്കര ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. പൂതക്കുളം പഞ്ചയാത്ത് പ്രസിഡന്റ് അമ്മിണിഅമ്മ അദ്ധ്യക്ഷത വഹിച്ചു.