പ്രോസിക്യൂഷന് തുണയായത് വാവ സുരേഷിന്റെ അറിവുകൾ
Tuesday 12 October 2021 1:25 AM IST
കൊല്ലം: ഉത്രക്കൊലക്കേസിൽ വാവാസുരേഷിന്റെ അനുഭവ സമ്പത്ത് ഏറെ ഗുണം ചെയ്തതായി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് പറഞ്ഞു. വാവയെ അനുഭവ സമ്പത്തുള്ള സാക്ഷിയായാണ് പ്രോസിക്യൂഷൻ കണ്ടത്. സുരേഷുമായി നടത്തിയ ആശയവിനിമയം തനിക്ക് വാദിക്കാനും സഹായകരമായി. സുരേഷിനെ കോടതി ഗൗരവമായി തന്നെ പരിഗണിച്ചു. ഉത്രയെ ആദ്യം അണലി കടിച്ചത് സംശയാസ്പദമാണെന്ന് ആദ്യം പറഞ്ഞത് കൗമുദി ടി.വിയുടെ സ്നേക്ക് മാസ്റ്റർ പ്രോഗ്രാമിലൂടെ വാവയാണ്. എസ്.പി ഹരിശങ്കറാണ് വാവയെ കേസിൽ സാക്ഷിയാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതെന്നും മോഹൻരാജ് പറഞ്ഞു.
ഇന്നലെ സൂരജ് കുറ്റക്കാരനാണെന്ന വിധി വന്നശേഷം വാവാ സുരേഷും സ്നേക്ക് മാസ്റ്റർ സംഘവും അഞ്ചലെ വീട്ടിലെത്തി ഉത്രയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.