ഇറച്ചിയിൽ പാമ്പിനെ കടിപ്പിച്ചും പരീക്ഷണം
കൊല്ലം: ഉത്രയെ കടിച്ച അതേ വലിപ്പത്തിലുള്ള മൂർഖനെ ഉപയോഗിച്ച് പരീക്ഷണം നടത്തിയും കൊലപാതകമാണെന്ന് അന്വേഷണ സംഘം സമർത്ഥിച്ചു. മൂർഖന്റെ പത്തിയിൽ ബലം പ്രയോഗിച്ച് കോഴിയിറച്ചിയിൽ കടിപ്പിച്ചു. സ്വാഭാവിക കടിയെങ്കിൽ1.5- 1.8 സെന്റീ മീറ്റർ വരെയായിരിക്കും പല്ലുകൾ തമ്മിലുള്ള അകലം. ബലമായി കടിപ്പിച്ചാലിത് 2.4 സെ. മീ. വരെയാകും. ഉത്രയുടെ ശരീരത്തിൽ പല്ലുകളുടെ പാടുകൾ തമ്മിലുള്ള അകലം ഇത്രയുമുണ്ടായിരുന്നു.
'' ഞാൻ ഒരു കേസിൽ വധശിക്ഷ തന്നെ നൽകണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നത് ആദ്യം. അത്രയേറെ പൈശാചികമാണ് ഉത്രയുടെ കൊലപാതകം.''
ജി. മോഹൻരാജ്
-സ്പെഷ്യൽ പ്രോസിക്യൂട്ടർ