എൻ.ആർ.ഐ സെല്ലുമായി ബാങ്ക് ഒഫ് ബറോഡ

Wednesday 13 October 2021 12:32 AM IST

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ പ്രവാസി ഉപഭോക്താക്കൾക്കായി പ്രത്യേക എൻ.ആർ.ഐ സെൽ രൂപീകരിച്ചു. സെല്ലിന്റെ ഉദ്ഘാടനം എറണാകുളം സോണൽ ഹെഡ് കെ.വെങ്കടേശൻ ബാങ്കിന്റെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിൽ നിർവഹിച്ചു. തൃശൂർ റീജിയൻ മേധാവി ജി.ഗോപകുമാർ, ഡെപ്യൂട്ടി റീജിയണൽ മാനേജർ ടോണി എം.വെമ്പിള്ളി, ചീഫ് മാനേജർ ടി.വി രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും കൂടുതൽ വിദേശശാഖകളുള്ള ബാങ്ക് ഒഫ് ബറോഡയുടെ കേരളത്തിലെ എൻ.ആർ.ഐ സെൽ പ്രവാസിമലയാളികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് ജന.മാനേജർ കെ.വെങ്കടേശൻ പറഞ്ഞു. പ്രവാസി മലയാളികൾക്ക് എല്ലാവിധ നൂതന ബാങ്കിംഗ് സേവനങ്ങളും ഉറപ്പാക്കുന്നതിന് ഒപ്പം അവരുടെ നാട്ടിലെ മാതാപിതാക്കൾക്ക് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് അടക്കമുള്ള ബാങ്കിംഗ് സേവനങ്ങളും എൻ.ആർ.ഐ സെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: nricell.thrissur@bankofbaroda.co.in . 9809873000.