അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് വീട് നൽകും: മന്ത്രി ഗോവിന്ദൻ, നാല് ബില്ലുകൾക്ക് അംഗീകാരം

Wednesday 13 October 2021 1:40 AM IST

തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, നഗര, ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ, മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ എന്നിവ നിയമസഭ ഇന്നലെ അംഗീകരിച്ചു. ഏറ്റവും കൂടുതൽ പ്ളാൻ ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത് ഈ വർഷമാണെന്ന് ബില്ലുകളുടെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.

നൂറ് ദിവസം കൊണ്ട് പതിനായിരം പേർക്ക് വീട് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും 12,066 പേർക്ക് നൽകാനായി. 88,000 വീടുകൾ ഈ വർഷം നൽകും. അടുത്ത വർഷം ഒരു ലക്ഷം വീടുകൾ നൽകും. അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് വീടുകൾ നൽകും. വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാവില്ല.

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ പുതുക്കിയില്ലെങ്കിലും ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിലാണ്. 291 രൂപ. പഞ്ചാബിൽ 269, രാജസ്ഥാനിൽ 221, മഹാരാഷ്ട്രയിൽ 248, ഗുജറാത്തിൽ 229, കർണാടകയിൽ 289, തമിഴ്നാട്ടിൽ 283 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൂലി. കേരളത്തിന്റെ ജനകീയാസൂത്രണം ഇന്ത്യയിലുടനീളം നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ജനകീയാസൂത്രണത്തിന്റെ മികവ് കേന്ദ്രം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. ഗ്രാമസഭകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിർമ്മാണത്തിന് സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, സംരംഭക മേഖലയിൽ സ്വീകരിക്കുന്ന നടപടികളുമാണ് പഞ്ചായത്ത് രാജ് ഭേദഗതി ബിൽ. അപകടസാദ്ധ്യത കുറഞ്ഞ കെട്ടിടങ്ങൾക്ക് സ്വയം സാക്ഷ്യപത്രം സഹിതം നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ നൽകുന്നതാണ് മുനിസിപ്പാലിറ്റി ഭേദഗതി ബിൽ.സാംക്രമിക രോഗം പടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളിൽ ആവശ്യമായ മാറ്റം വരുത്തുന്നതാണ് കേരള നഗര–ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ.

ത​യ്യ​ൽ​ ​തൊ​ഴി​ലു​ക​ൾ​ക്ക് ​സ്റ്റോ​ർ​ ​പ​ർ​ച്ചേ​സ് വ്യ​വ​സ്ഥ​യി​ൽ​ ​ഇ​ള​വ് ​വ​രു​ത്തി​

കു​ടും​ബ​ശ്രീ​യ്ക്ക് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ 19​ ​അ​പ്പാ​ര​ൽ​ ​പാ​ർ​ക്കു​ക​ൾ​ക്കും​ ​ആ​യി​ര​ത്തോ​ളം​ ​ചെ​റു​കി​ട​ ​ത​യ്യ​ൽ​ ​യൂ​ണി​റ്റു​ക​ൾ​ക്കും​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പാ​ലി​ക്കാ​തെ​ ​ത​യ്യ​ൽ​ ​സം​ബ​ന്ധ​മാ​യ​ ​തൊ​ഴി​ലു​ക​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ​സ്റ്റോ​ർ​ ​പ​ർ​ച്ചേ​സ് ​മാ​ന്വ​ലി​ലെ​ ​ഖ​ണ്ഡി​ക​ 9.23​ ​ൽ​ ​ഇ​ള​വു​വ​രു​ത്തി​യ​താ​യി​ ​മ​ന്ത്രി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ ​ ​അ​റി​യി​ച്ചു.​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ൾ,​ ​അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​സ്വാ​ശ്ര​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​മു​ത​ലാ​യ​വ​യി​ൽ​ ​നി​ന്നും​ ​അ​ടു​ത്ത​വ​ർ​ഷം​ ​ആ​ഗ​സ്റ്റ് ​വ​രെ​ ​ഇ​ള​വ് ​ല​ഭ്യ​മാ​കും.​ ​നി​യ​ത​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ ​രീ​തി​ ​പി​ന്തു​ട​രു​ന്ന​തി​നും​ ​ദു​രു​പ​യോ​ഗ​ ​സാ​ദ്ധ്യ​ത​ ​കു​റ​യ്ക്കു​ന്ന​തി​നും​ ​യൂ​ണി​റ്റു​ക​ളു​ടെ​ ​വ​ലി​പ്പ​മ​നു​സ​രി​ച്ച് ​സ്വീ​ക​രി​ക്കാ​വു​ന്ന​ ​ഓ​ർ​ഡ​റു​ക​ളും​ ​അ​ള​വും​ ​ആ​ ​യൂ​ണി​റ്റു​ക​ൾ​ ​മു​ഖാ​ന്തി​രം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​ത​യ്യ​ൽ​ജോ​ലി​ക​ളു​ടെ​ ​നി​ര​ക്കു​ക​ളും​ ​കു​ടും​ബ​ശ്രീ​ ​മി​ഷ​ൻ​ ​മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.