ഓൺലൈൻ സേവനങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി ആന്റണി രാജു

Wednesday 13 October 2021 12:00 AM IST

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി.

ഓൺലൈൻ സംവിധാനം പൂർണമായി നടപ്പാക്കാത്തതു കാരണം വകുപ്പിനെക്കുറിച്ച് പരാതികൾ കൂടിയതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. കാലാകാലങ്ങളിലുള്ള ഫീസ് നിരക്കുകൾ വ്യക്തമായി ജനങ്ങളെ അറിയിക്കാനുള്ള സംവിധാനം ഓഫീസിലും വെബ്‌സൈറ്റിലും ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ മനഃപൂർവ്വം വൈകിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാ​മീ​ൺ​ ​ബാ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഓ​ഹ​രി​ ​വ​ർ​ദ്ധി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഗ്രാ​മീ​ൺ​ ​ബാ​ങ്കി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഓ​ഹ​രി​ ​മൂ​ല​ധ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​നി​ല​വി​ൽ​ 8.41​കോ​ടി​യാ​ണ് ​ബാ​ങ്കി​ന്റെ​ ​മൂ​ല​ധ​നം.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ച​ട്ട​പ്ര​കാ​രം​ ​മൂ​ല​ധ​ന​ ​പ​ര്യാ​പ്ത​ത​ 9​ശ​ത​മാ​നം​ ​വേ​ണ്ടി​ട​ത്ത് 6.67​ശ​ത​മാ​ന​മേ​യു​ള്ളൂ.​ ​ഇ​ത് ​വാ​യ്പ​ ​ന​ൽ​കാ​നും​ ​ബാ​ങ്കി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​ത​ട​സ​മാ​ണ്.​ ​കേ​ന്ദ്ര​ ​ഓ​ഹ​രി​ 310​കോ​ടി​യാ​യും​ ​ക​ന​റാ​ ​ബാ​ങ്കി​ന്റേ​ത് 214​കോ​ടി​യാ​യും​ ​വ​ർ​ദ്ധി​പ്പി​ക്ക​ണം.​ ​ഇ​തി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​സം​സ്ഥാ​ന​ത്തി​ന്റെ​ 1.26​കോ​ടി​യു​ടെ​ ​ഓ​ഹ​രി​ 93.01​ ​കോ​ടി​യാ​ക്കേ​ണ്ടി​ ​വ​രും.​ ​ഓ​ഹ​രി​ ​മൂ​ല​ധ​നം​ ​വ​ർ​ദ്ധി​പ്പി​ച്ച് ​ബാ​ങ്കി​നെ​ ​ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും​ ​ടി.​പി.​ ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

Advertisement
Advertisement