ലോഹ്യ ദിനാചരണം; എകദിന ഉപവാസം

Wednesday 13 October 2021 12:51 AM IST
ഏകദിന ഉപവാസം എൽ.ജെ.ഡി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് എൻ.നാരായണൻ കിടാവ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സോഷ്യലിസ്റ്റ് ദാർശനികൻ ഡോ.ലോഹ്യയുടെ 54-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പനങ്ങാട് ലോഹ്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏകദിന ഉപവാസം നടത്തി. സംയുക്ത കർഷകമോർച്ച ദേശീയതലത്തിൽ ഇന്നലെ രക്തസാക്ഷി ദിനം ആചരിക്കുകയായിരുന്നു.

കർഷക രക്തസാക്ഷികളെ ആദരിക്കാൻ ലോഹ്യദിനം തിരഞ്ഞെടുത്തത് ഉചിതമായെന്ന് ഉപവാസത്തിന്റെ സമാപനച്ചടങ്ങിൽ വിജയരാഘവൻ ചേലിയ പറഞ്ഞു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ പൊയിലിൽ ശ്രീധരനെ ആദരിച്ചു.

ഉപവാസം എൽ.ജെ.ഡി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് എൻ.നാരായണൻ കിടാവ് ഉദ്ഘാടനം ചെയ്തു. സനീഷ് പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എ.കെ.രവീന്ദ്രൻ, സി.കെ.രാഘവൻ, സന്തോഷ് കുറുമ്പൊയിൽ, സി.കെ.ബാലൻ, ഷീജ ത്രിവേണി, കെ.വിജയകുമാർ, വി.എം.സുരേന്ദ്രൻ, ബാലൻ കലിയങ്ങൽ, എൻ.പി.ജയേഷ്, പൊയിലിൽ ശ്രീധരൻ, സി.പി. സജീഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement