ധനസഹായം പ്രഖ്യാപിക്കണം:
Wednesday 13 October 2021 12:09 AM IST
തേഞ്ഞിപ്പലം :വള്ളിക്കുന്ന് മണ്ഡലത്തിലെ കരിപ്പൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കുടുംബത്തിനുള്ള സർക്കാർ സഹായം ഉടൻ പ്രഖ്യാപിക്കണമെന്ന് ജനതാദൾ (എസ് ) വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് എൻജിനിയർ ടി. മൊയ്തീൻകുട്ടി റവന്യൂ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. താൽക്കാലിക സഹായം മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. തകർന്ന വീട്ടിൽ ഇനി താമസിക്കാനാവില്ലെന്നതിനാൽ മതിയായ സഹായം ഉടനടി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.