കായിക്കര ബാബു സോഷ്യലിസ്റ്റ് പാർട്ടി പ്രസിഡന്റ്

Wednesday 13 October 2021 1:48 AM IST

കൊച്ചി: സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ സംസ്ഥാന പ്രസിഡന്റായി കായിക്കര ബാബുവിനെ തിരഞ്ഞെടുത്തു. സാമൂഹ്യ-സാംസ്ക്കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ അദ്ദേഹം, ജനതാ പാർട്ടി, ലോക്ശക്തി പാർട്ടി എന്നിവയുടെ നേതൃപദവികൾ വഹിച്ചിട്ടുണ്ട്. മുൻ പബ്ളിക് സ‌ർവീസ് കമ്മിഷൻ അംഗമായിരുന്നു. ദേശീയ പ്രസിഡന്റ് തമ്പാൻ തോമസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗം ഇ.കെ. ശ്രീനിവാസനെ വർക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുത്തു.