ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച ആദ്യ ടീമായി ജർമ്മനി

Wednesday 13 October 2021 3:02 AM IST

സ്കോ​പി​യെ​ ​:​ ​യോ​ഗ്യ​താ​മ​ത്സ​രം​ ​ക​ളി​ച്ച് ​അ​ടു​ത്ത​വ​ർ​ഷം​ ​ഖ​ത്ത​റി​ൽ​ ​ന​ട​ക്കു​ന്ന​ ​ഫു​ട്ബാ​ൾ​ ​ലോ​ക​ക​പ്പി​ന് ​ടി​ക്ക​റ്റു​റ​പ്പി​ച്ച​ ​ആ​ദ്യ​ ​ടീ​മാ​യി​ ​ജ​ർ​മ്മ​നി.​ ​യൂ​റോ​പ്യ​ൻ​ ​മേ​ഖ​ല​യി​ലെ​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഗ്രൂ​പ്പ് ​ജെ​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​നോ​ർ​ത്ത് ​മാ​സി​ഡോ​ണി​യ​യെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​വീ​ഴ്ത്തി​യാ​ണ് ​ആ​തി​ഥേ​യ​രാ​യ​ ​ഖ​ത്ത​റി​നെ​ക്കൂ​ടാ​തെ​ ​ലോ​ക​ക​പ്പി​ന് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ടീ​മാ​യി​ ​ജ​ർ​മ്മ​നി​മാ​റി​യ​ത്.​ ​ഗ്രൂ​പ്പി​ൽ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​കൂ​ടി​ ​ബാ​ക്കി​യി​രി​ക്കെ​യാ​ണ് ​ജ​ർ​മ്മ​നി​ ​യോ​ഗ്യ​ത​ ​സ്വ​ന്ത​മാ​ക്കി​യ​ത്.

ഗ്രൂ​പ്പി​ൽ​ ​ക​ളി​ച്ച​ 8​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഏ​ഴി​ലും​ ​ജ​യി​ച്ച​ ​ജ​ർ​മ്മ​നി​ക്ക് ​നി​ല​വി​ൽ​ 21​ ​പോ​യി​ന്റാ​ണ് ​ഉ​ള്ള​ത്.​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​റൊ​മാ​നി​യ​യ്ക്ക് 13​ ​ഉം​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​നോ​ർ​ത്ത് ​മാ​സി​ഡോ​ണി​യ​യ്ക്ക് 12​ ​പോ​യി​ന്റു​മാ​ണു​ള്ള​ത്. നോ​ർ​ത്ത് ​മാ​സി​ഡോ​ണി​യ​യു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ര​ണ്ടാ​ ​പ​കു​തി​യി​ലാ​യി​രു​ന്നു​ ​ജ​ർ​മ്മ​നി​ ​നാ​ല് ​ഗോ​ളു​ക​ളും​ ​നേ​ടി​യ​ത്.​തി​മോ​ ​വെ​ർ​ണ​ർ​ ​ര​ണ്ട് ​ഗോ​ൾ​ ​നേ​ടി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​കൈ​ ​ഹാ​വേ​ർ​ട്ട്‌​സ്,​ ​ജ​മാ​ൽ​ ​മു​സി​യാ​ല​ ​എ​ന്നി​വ​ർ​ ​ഓ​രോ​ത​വ​ണ​ ​വീ​തം​ ​ല​ക്ഷ്യം​ ​ക​ണ്ടു. ഗ്രൂ​പ്പ് ​ജി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ഹോ​ള​ണ്ട് 6​-0​ത്തി​ന് ​ജി​ബ്രാ​ൾ​ട്ട​റി​നെ​ ​വീ​ഴ്ത്തി​ ​യോ​ഗ്യ​ത​യി​ലേ​ക്ക് ​അ​ടു​ക്കു​ന്നു​. ​ഡി​പെ​ ​ര​ണ്ട്ഗോ​ൾ​ ​നേ​ടി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​വാ​ൻ​ ​ഡൈ​ക്ക്,​ ​ഡം​ഫ്രൈ​സ്,​ ​ഡ​ൻ​ജു​മ,​ ​മാ​ല​ൻ​ ​എ​ന്നി​വ​ർ​ ​ഓ​രോ​ ​ത​വ​ണ​ ​വീ​തം​ ​ല​ക്ഷ്യംം​ക​ണ്ടു.