സ്റ്റാഫ് നഴ്‌സ് നിയമനം: ജോബ് ഫെയർ

Thursday 14 October 2021 12:45 AM IST

തൃക്കാക്കര: കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലേക്ക് സ്റ്റാഫ് നഴ്‌സ് നിയമനത്തിനായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

സ്റ്റാഫ് നേഴ്സ് (സ്ത്രീകൾ) 150 ഒഴിവുകൾ (ജി.എൻ.എം / ബി.എസ് .സി),ഒരു വർഷത്തെ പ്രവൃത്തി പരിചയം), കെയർ അസിസ്റ്റന്റ് ട്രെയിനി (സ്ത്രീകൾ) 50 ഒഴിവുകൾ (ജി.ഡി .എ /പ്ലസ് ടു),  വാർഡ് അസിസ്റ്റന്റ് ട്രെയിനി (സ്ത്രീകൾ) 30 ഒഴിവുകൾ (പ്ലസ് ടു). പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഈമാസം 21 ന് മുമ്പ് https://forms.gle/AXFmLDo5XUJyfbxH7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

Advertisement
Advertisement