ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് അഞ്ച് രൂപയിലധികം, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

Thursday 14 October 2021 7:19 AM IST

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 10 പൈസയും, ഡീസലിന് 98 രൂപ 74 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 107.05 രൂപയും, ഡീസലിന് 100.57 രൂപയുമായി. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും, ഡീസലിന് 98 രൂപ 89 പൈസയുമാണ് ഇന്നത്തെ നിരക്ക്.