'നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ'; ആശംസകൾ നേർന്ന് വി ഡി സതീശൻ

Thursday 14 October 2021 12:31 PM IST

മഹാനവമി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും, സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ എന്ന പ്രത്യേക പ്രാർത്ഥനയാണ് മഹാനവമി ദിനത്തിൽ മനസിൽ നിറയുന്നതെന്ന് അദ്ദേഹം പറയുന്നു. മനശക്തിയാലും കരുണയാലും കൂടി പ്രപഞ്ചത്തെയാകെ നിലനിർത്താൻ മഹാഗൗരിയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് മഹാനവമി. പാർവ്വതിയെ ഗൗരിയായി ആരാധിക്കുന്ന വിശിഷ്ടമായ പുണ്യ ദിനം. അഭയവും കരുണയും ശാന്തിയും സ്നേഹവും നിറഞ്ഞ ദേവീ ഭാവമാണിന്ന് പൂജിക്കപ്പെടുന്നത്. സ്ത്രീശക്തിയുടെ ഏറ്റവും ഉദാത്തവും മനോഹരവുമായ സങ്കൽപമാണിത്. മനശക്തിയാലും കരുണയിലും കൂടി പ്രപഞ്ചത്തെയാകെ നിലനിറുത്ത മഹാഗൗരിയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ എന്ന പ്രത്യേക പ്രാർത്ഥനയാണ് ഈ മഹാനവമി ദിനത്തിൽ മനസിൽ നിറയുന്നത്.

പ്രാർഥനാ പൂർവ്വമായ ആശംസകൾ.