കർഷക സംഘം ഉപരോധ സമരം
Saturday 16 October 2021 12:00 AM IST
പന്തളം : വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും യു.പി യിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും കർഷക സംഘം പന്തളത്ത് നടത്തിയ ഉപരോധ സമരം ജില്ലാ ട്രഷറർ പി.ബി. ഹർഷ കുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പന്തളം ഏരിയാ പ്രസിഡന്റ് മുണ്ടയ്ക്കൽ മനോജ് അദ്ധ്യക്ഷനായി. ഏരിയാ ആക്ടിങ്ങ് സെക്രട്ടറി ജ്യോതികുമാർ , ജില്ലാ എക്‌സിക്യൂട്ടീവംഗം ലസിതാനായർ, ജില്ലാ കമ്മിറ്റി അംഗം വാസുപിള്ള, ഏരിയാ ട്രഷറർ രവിശങ്കർ എന്നിവർ പ്രസംഗിച്ചു.