കെ.എസ്.ആർ.ടി.സി ടെർമിനൽ; നിയമനടപടിയ്ക്ക് നിർദ്ദേശം

Saturday 16 October 2021 12:13 AM IST

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനൽ കെട്ടിടത്തിന്​ ബലക്ഷയമുണ്ടെന്ന കണ്ടെത്തലിൽ ആർക്കിടെക്​റ്റിനും കരാർ കമ്പനിയ്ക്കുമെതിരെ നിയമനടപടിയ്ക്ക്​ സർക്കാർ നിർദ്ദേശം. കെട്ടിടത്തിൻെറ ബലക്ഷയം തീർക്കാനും പുനരുദ്ധാരണത്തിനും വേണ്ടിവരുന്ന ചെലവുകൾ നിയമനടപടികളിലൂടെ ഇവരിൽ നിന്ന് ഈടാക്കാനും കെ.ടി.ഡി.എഫ്​.സി യെ സർക്കാർ ചുമതലപ്പെടുത്തി. ഡിസൈൻ ക്രമീകരിക്കുന്നതിലും ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ പൂർണ്ണ അച്ചടക്ക നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

ടെർമിനൽ നിർമ്മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൻെറ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം ഇന്ന് വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എം.പി, അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ. എന്നിവർ സംബന്ധിക്കും.

Advertisement
Advertisement