സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ്

Saturday 16 October 2021 1:29 AM IST

മരട്: റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡും മരട് ഈസ്റ്റ് കനിവ് പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കൊവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് മരട് കൊട്ടാരം ശ്രീദേവി ഓഡിറ്റോറിയത്തിൽ നടന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ രാജശേഖർ ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്തു. അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് അഖ്‌ദേർ കുഡിൽ, സനീഷ് (വി ഗാർഡ്) ഡോ. മരിയ (ഐ.എം.എ), എ.യു. വിജു (കനിവ് പാലിയേറ്റീവ് കെയർ പ്രസിഡന്റ്), കെ.എ. ദേവസ്സി (രക്ഷാധികാരി കനിവ് പാലിയേറ്റീവ് കെയർ), കെ.ആർ. അജയൻ (സെക്രട്ടറി കനിവ് പാലിയേറ്റീവ് കെയർ) എന്നിവർ സംസാരിച്ചു.

Advertisement
Advertisement