വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവർന്നയാൾ അറസ്റ്റിൽ

Saturday 16 October 2021 12:45 AM IST

വണ്ടൂർ: വീടിനു മുന്നിൽ നിൽക്കു കയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തി തട്ടിപ്പറിച്ച പ്രതിയെ എഴ് മണിക്കൂറിനുള്ളിൽ പിടികൂടി . തഞ്ചാവൂർ സ്വദേശി ചന്ദ്റു സുരേഷിനെയാണ് (20) എടവണ്ണ സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തത്.
രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ തിരുവാലിയിലേയും പരിസരങ്ങളിലേയും സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ആരെന്ന് വ്യക്തമായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പുന്നപ്പാല ശിവക്ഷേത്രത്തിനു സമീപത്ത് വച്ച് പൊലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ വ്യക്തിയുടെ പശുഫാമിൽ ജീവനക്കാരനാണ് തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ ചന്ദ്റു സുരേഷ്.
പ്രതി തട്ടിപ്പറിച്ച മാലയും ഫാമിനു സമീപത്ത് വച്ച് കണ്ടെടുത്തി ട്ടുണ്ട്. കുറ്റകൃത്യത്തിനുപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

Advertisement
Advertisement