മഹാരാഷ്‌ട്രയിൽ 10-ാം ഷോറൂം തുറന്ന് മലബാർ ഗോൾ‌ഡ്

Saturday 16 October 2021 3:25 AM IST

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസന പദ്ധതികളുടെ ഭാഗമായി മഹാരാഷ്‌ട്രയിലെ പത്താമത്തെ ഷോറൂം അഹമ്മദ് നഗറിൽ തുറന്നു. ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഓൺലൈനിൽ നിർവഹിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മേയർ രോഹിണിതായ് ഷെഡ്‌ഗെ ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. ഡെപ്യൂട്ടി മേയർ ഗണേഷ് ബോസ്‌ലെ, മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക‌്‌ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, വെസ്‌റ്റ് ഇന്ത്യ റീജിയണൽ ഹെഡ് എ.ടി. ഫൻസീം അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

2,500 ചതുരശ്ര അടി വിസ്തൃതിയിൽ സാവേദിയിലെ നഗർ മാൻമാഡിലാണ് ഷോറൂം. വൈവിദ്ധ്യമാർന്ന ആഭരണങ്ങളും മികച്ച ഷോപ്പിംഗ് സൗകര്യവുമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് എം.പി. അഹമ്മദ് പറഞ്ഞു.

Advertisement
Advertisement