സ്വർണവിലയിൽ വൻ വർദ്ധന
Saturday 16 October 2021 3:04 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ രണ്ടുദിവസങ്ങളായി കുറിച്ചത് വൻ വർദ്ധന. ബുധനാഴ്‌ച 35,320 രൂപയായിരുന്ന പവൻവില ഇന്നലെയുള്ളത് 35,840 രൂപയിൽ. ഗ്രാം വില 4,415 രൂപയിൽ നിന്ന് 4,480 രൂപയിലുമെത്തി. വ്യാഴാഴ്‌ച 440 രൂപയും ഇന്നലെ 80 രൂപയുമാണ് പവന് കൂടിയത്. ഗ്രാമിന് രണ്ടുദിവസങ്ങളിലായി 65 രൂപ കൂടി.
മറ്റ് കറൻസികൾക്കെതിരെ ഡോളർ ദുർബലമായതാണ് സ്വർണവില കൂടാൻ മുഖ്യകാരണം. രാജ്യാന്തര വിപണിയിൽ ഔൺസിന് വില 1,766.16 ഡോളറിൽ നിന്ന് 1,799.04 ഡോളർ വരെ മുന്നേറിയത് ഇന്ത്യൻ വിലയിൽ പ്രതിഫലിച്ചു.