ടിറോപ്പിന് പിന്നാലെ കെനിയയിൽ മറ്രൊരു അത്‌ലറ്റിന് കൂടിദാരുണാന്ത്യം

Saturday 16 October 2021 3:09 AM IST

നെയ്​റോ​ബി​:​ ​ദീ​ർ​ഘ​ദൂ​ര​ ​ഇ​ന​ങ്ങ​ളി​ലെ​ ​കെ​നി​യ​ൻ​ ​മു​ഖ​മാ​യി​രു​ന്ന​ ​ആ​ഗ്‌​ന​സ് ​ടി​റോ​പ്പി​ന്റെ​ ​ദാ​രു​ണാ​ന്ത്യ​ത്തി​ന് ​പി​ന്നാ​ലെ​ ​കെ​നി​യ​യി​ൽ​ ​മ​റ്റൊരു​ ​അ​ത്‌​ലറ്റുകൂ​ടി​ ​കൊ​ല്ല​പ്പെ​ട്ടു.​ നെയ്​റോ​ബി​ ​മാ​ര​ത്ത​ൺ​ ​വി​ജ​യി​ ​ഈ​ഡി​ത്ത് ​മു​ത്തോ​ണി​യാ​ണ് ​ഇ​ന്ന​ലെ​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ 27​കാ​രി​യാ​യ​ ​മു​ത്തോ​ണി​യെ​ ​കാ​മു​ക​നാ​യ​ ​കെ​ന്ന​ഡി​ ​നി​യാ​മു​വാ​ണ് ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​വീ​ട്ടു​കാ​രു​മാ​യി​ ​സ്വ​ര​ചേ​ർ​ച്ച​യി​ൽ​ ​അ​ല്ലാ​തി​രു​ന്ന​ ​മു​ത്തോ​ണി​ ​കെ​ന്ന​ഡി​ക്കൊ​പ്പ​മാ​യി​രു​ന്നു​ ​താ​മ​സം. ​ ​വ​ഴ​ക്കി​നെ​ ​തു​ട​ർ​ന്ന് ​മു​ത്തോ​ണി​യെ​ ​ത​ല​യ്ക്ക് ​വെ​ട്ടി​ ​കെ​ന്ന​ഡി​ ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​വി​വ​രം. ബുധനാഴ്ച ആ​ഗ്ന​സ് ​ടി​റോ​പ്പി​നെ​ ​അ​വ​രു​ടെ​ ​ഭ​ർ​ത്താ​വ് ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​ടി​റോ​പ്പി​ന്റെ​ ​ഭ​ർ​ത്താ​വ് ​ഇ​മ്മാ​നു​വ​ൽ​ ​റോറ്റി​ച്ചി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ​ചെ​യ്തി​ട്ടു​ണ്ട്.​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ 10000​മീ​റ്ററി​ൽ​ ​ര​ണ്ട് ​വെ​ങ്ക​ല​വും​ ​ക്രോ​സ് ​ക​ൺ​ട്രി​യി​ൽ​ ​മൂ​ന്ന് ​സ്വ​ർ​ണ​വും​ ​നേ​ടി​യ​ ​താ​ര​മാ​ണ് ​ടി​റോ​പ്പ്.