തെക്കെ മഠത്തിൽ ഗുരുമഠത്തിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
Sunday 17 October 2021 12:24 AM IST
ചിറ്റൂർ: ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ അന്ത്യവിശ്രമം കൊള്ളുന്ന തെക്കെ ഗ്രാമം ഗുരുമഠത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ആചാര്യൻ ഉപയോഗിച്ചിരുന്ന എഴുത്താണി, സാളഗ്രാമം, താളിയോലഗ്രന്ഥങ്ങൾ, പാദുകം, യോഗദണ്ഡ് എന്നിവയിൽ പ്രത്യേക പൂജ നടന്നു. പൂജാരി നാരായണദാസ് ആചാര്യന് നിവേദിച്ച ത്രിമധുരം കുരുന്നുകൾക്ക് നൽകി എഴുത്തിനിരുത്തലിന് തുടക്കം കുറിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ് നടന്നത്. എം. ശിവകുമാർ. ഡോ. എൻ. ചന്ദ്രശേഖരപ്പിള്ള, കെ. സോമനാഥൻ മാസ്റ്റർ, എം.എസ്. ദേവദാസ് മാസ്റ്റർ, കെ. ഗോകുൽദാസ്, വേണു ആലത്തൂർ എന്നീ ഗുരുക്കന്മാരാണ് ഹരിശ്രീ കുറിപ്പിച്ചത്.