ഖാദി സംരക്ഷണം ആവശ്യപ്പെട്ട് മാർച്ച്

Sunday 17 October 2021 12:29 AM IST

പാലക്കാട്: ഖാദിമേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ടെക്നിക്കൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഒക്ടോബർ 20ന് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ. ശശി ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഹാളിൽ ചേർന്ന യൂണിയൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് എ. കുമാരി അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ തീരുമാനങ്ങൾ വിശദീകരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ഖാദി വ്യവസായത്തെ നവീകരിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഐകകണ്‌ഠേന പാസാക്കി.