ജനാധിപത്യ വനിതാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ

Sunday 17 October 2021 1:49 AM IST
ജനാധിപത്യ വനിതാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജനാധിപത്യ വനിതാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ജനാധിപത്യ വനിതാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജനാധിപത്യ വനിതാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ മിനിമോൾ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് റാഫി അദ്ധ്യക്ഷനായി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. ജി. ഷാജി, നിർമ്മൽ. പി, എം.പി. മുരളീധരൻ, സിദ്ദിഖ് ഇരുപ്പശ്ശേരി, ജബീൻ .എ, സറീനാ ഗോപൻ ജി. നായർ, എം. മുഹമ്മദ് ഷറീഫ്, അബുതാഹിർ ചിറ്റൂർ, ശോഭന, സുധ, മൃദുല, അമ്പിളി എം.ആർ എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെയും ഇന്ധനവില വർദ്ധനക്കെതിരെയും പ്രതിഷേധവുമായി ഒക്ടോബർ 18ന് 11ന് പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലും മറ്റു നിയോജക മണ്ഡലങ്ങളിലും ധർണ്ണ നടത്താൻ യോഗത്തിൽ തീരുമാനിച്ചു.

Advertisement
Advertisement