​ബസ് ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു

Sunday 17 October 2021 12:55 AM IST

ഷൊ​ർ​ണൂ​ർ​:​ ​ഷൊ​ർ​ണൂ​രി​ൽ​ ​നി​ന്ന് ​പാ​ല​ക്കാ​ട്ടേ​ക്കും​ ​തി​രി​ച്ച് ​ഷൊ​ർ​ണൂ​രി​ലേ​ക്കും​ ​നാ​ല് ​ട്രി​പ്പ് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​പു​തി​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ​ർ​വീ​സ് ​പി.​മ​മ്മി​ക്കു​ട്ടി​ ​എം.​എ​ൽ.​എ​ ​ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​രാ​വി​ലെ​ 6.30​ന് ​ഷൊ​ർ​ണൂ​രി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​ 10.30​ ​തി​രി​ച്ചെ​ത്തി​ ​വീ​ണ്ടും​ ​പാ​ല​ക്കാ​ട്ടേ​ക്ക് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ട്രി​പ്പു​ക​ൾ​ ​ന​ട​ത്തു​ന്ന​ത്.​ ​ലാ​ഭ​ക​ര​മാ​യാ​ൽ​ ​തൃ​ശൂ​രി​ലേ​ക്കും​ ​തു​ട​ങ്ങു​മെ​ന്ന് ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​ഷൊ​ർ​ണൂ​ർ​ ​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ​ ​എം.​കെ.​ ​ജ​യ​പ്ര​കാ​ശ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ട്രാ​ൻ​സ് ​പോ​ർ​ട്ട് ​ഓ​ഫീ​സ​ർ​ ​ഉ​ബൈ​ദ്,​ ​വി​വി​ധ​ ​രാ​ഷ്ട്ര​യ​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ളാ​യി​ ​കെ.​കൃ​ഷ്ണ​കു​മാ​ർ,​ ​ഇ.​പി.​ന​ന്ദ​കു​മാ​ർ,​ ​ദി​ൻ​ഷാ​ദ്,​ ​ജ​യ​പ്ര​കാ​ശ്,​ ​സു​ദീ​ഷ്,​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.