കെ.എസ്.ആർ.ടി.സി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

Sunday 17 October 2021 12:12 AM IST

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സി എം.ഡിയോട് നിർദേശിക്കുയായിരുന്നു.