ഹൃദയാഘാതം : 29കാരനായ ക്രിക്കറ്റർ മരിച്ചു

Sunday 17 October 2021 12:32 AM IST

രാജ്‌കോട്ട്: മുൻ ഇന്ത്യൻ അണ്ടർ-19 ക്യാപ്ടനും സൗരാഷ്ട്ര ബാറ്ററുമായ അവി ബറോട്ട് (29) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2019-20 സീസണിൽ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ക്രിക്കറ്റ് ടീം അംഗമായിരുന്നു. ഗുജറാത്തിനായും ഹരിയാനയ്ക്കായും കളിച്ചിട്ടുണ്ട്.

വലംകയ്യൻ ബാറ്ററായിരുന്ന ബറോട്ട് ഓഫ് ബ്രേക്ക് ബൗളറുമായിരുന്നു. കരിയറിൽ 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ട്വന്റി 20-യും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 1547 റൺസും ലിസ്റ്റ് എ മത്സരങ്ങളിൽ 1030 റൺസും ട്വന്റി 20-യിൽ 717 റൺസും നേടിയിട്ടുണ്ട്. 2011-ലാണ് ഇന്ത്യൻ അണ്ടർ-19 ടീമിന്റെ ക്യാപ്ടനായിരുന്നത്.

Advertisement
Advertisement