കൊവിഡാനന്തര ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു

Sunday 17 October 2021 1:31 AM IST

തിരുവനന്തപുരം : കൊവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഗ്രേഡ് എസ്‌.ഐ മരിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ നേമം യു.പി.എസ് ലെയ്ൻ ടി.സി 53 – 2466 അഞ്ജനത്തിൽ ജയകുമാറാണ് (55) മരിച്ചത്. കൊവിഡ് അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് ആറു മാസമായി ചികിത്സയിലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ 10 ദിവസം മുൻപാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ കരമന സെക്കൻഡ് സ്ട്രീറ്റ് സ്വാമി വിവേകാനന്ദ ലെയ്ൻ ടി.സി 21– 570 ൽ വാടകയ്ക്കാണ് താമസം. ഭാര്യ: ലാലി. മക്കൾ : അമൽ, അഞ്ജന.