അവാർഡ് കഥാപാത്രത്തിനുള്ള അംഗീകാരം: ജയസൂര്യ

Sunday 17 October 2021 2:20 AM IST

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു. . കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്.വെള്ളം സിനിമയിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം നൽകാനായി.

സിനിമ കണ്ട് ഒരുപാടുപേർ മദ്യപാനം നിർത്തിയെന്ന് അറിഞ്ഞു. അത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. വെള്ളം സിനിമയെ ഞങ്ങൾ കണ്ടെത്തിയതല്ല, പകരം അത് ഞങ്ങളെ തേടിയെത്തിയതാണെന്നാണ് കരുതുന്നത്. തിയേറ്റിൽ സിനിമ കണ്ടപ്പോൾ പല രംഗങ്ങളിലും എനിക്ക് കരച്ചിൽ നിറുത്താൻ കഴിഞ്ഞില്ല. മദ്യത്തിന് അടിമപ്പെട്ട പലരും തന്നെയും തന്റെ കുടുംബത്തെയുമാണ് ആ ചിത്രത്തിൽ കണ്ടെതെന്ന് പറഞ്ഞതും സംതൃപ്തി നൽകിയെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെന്നിന് ഒപ്പമാണ് ജയസൂര്യ മാദ്ധ്യമങ്ങളെ കണ്ടത്.