ഇ.സി.ഐ ബിഷപ്പ് ഡോ. എൻ. സാം യേശുദാസ് അന്തരിച്ചു

Sunday 17 October 2021 2:34 AM IST

തിരുവനന്തപുരം : ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ കേരള-കന്യാകുമാരി മഹായിടവക മുൻ ബിഷപ്പ് ഡോ. എൻ. സാം യേശുദാസ് അന്തരിച്ചു. വിശ്രമ ജീവിതത്തിലായിരുന്ന ബിഷപ്പ് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ശാന്തി സാം ബിഷപ്പ് അമ്മ. മക്കൾ: ശ്രീനി ജൂഡിത്, സെലിനി ജൂലിയ, ആൻഡ്രൂ ജെഫേഴ്സൻ, ജെയിംസ് വെസ്‌ലി.‌ മരുമക്കൾ: ഡോ. ക്രിസ്റ്റഫർ പോൾ സുധാകർ (അമേരിക്ക), പ്രവീൺ അരുൾ കുമാർ, ഡോ. ശാന്ത ഷീല, ഷാജിത.

ദീർഘകാലം മദ്രാസ് തിയോളജിക്കൽ സെമിനാരിയിൽ വേദശാസ്ത്ര അദ്ധ്യാപകനും ഇ.സി.ഐ ചെന്നൈ ഡയോസിസ് വൈദികനുമായിരുന്നു. 2010 ൽ ഇ.സി.ഐ കേരള-കന്യാകുമാരി മഹായിടവകയുടെ അഡ്മിനിസ്ട്രേറ്ററായും കളിയിക്കാവിള തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലായും കേരള-കന്യാകുമാരി മഹായിടവകയുടെ അസോസിയേറ്റ് ബിഷപ്പായും സേവനമനുഷ്ഠിച്ചു. 2014 ൽ ബിഷപ്പ് ജേക്കബ് ജോൺസന്റെ നിര്യാണത്തെ തുടർന്ന് മഹായിടവകയുടെ അദ്ധ്യക്ഷനായി.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നാഗർകോവിൽ മനുവേൽ മെമ്മോറിയൽ ഇ.സി.ഐ ചർച്ചിൽ ആരാധനയും തുടർന്ന് നാഗർകോവിൽ സി.എസ്.ഐ ഹോം ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകളും നടക്കും.