വലിയ മീൻകുളത്തിൽ പെട്ടുപോയ മൂർഖൻ; രക്ഷിക്കാനെത്തിയ വാവ കണ്ടത് പാമ്പിന്റെ വല്ലാത്ത അവസ്ഥ

Sunday 17 October 2021 3:11 PM IST

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഉദയൻകുളങ്ങരക്കടുത്ത് ഉള‌ള വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.

വലിയ പറമ്പിന്റെ ഒരു ഭാഗത്തായി ഒരു വലിയ മീൻകുളം,അതിനകത്താണ് മൂർഖൻ പാമ്പ്. മീനുകൾക്കുള്ള തീറ്റ ഇട്ടിട്ട് കൂടി ഒറ്റമീനും വെള്ളത്തിന് മുകളിൽ വരുന്നില്ല എല്ലാം പേടിച്ചിരിക്കുകയാണ്. മുകളിൽ കയറാൻ പറ്റാത്തതിനാൽ മൂർഖൻ വെള്ളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീന്തുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമം.എന്നിട്ടും കരയിൽ കയറുന്ന ലക്ഷണമില്ല.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.