കഥകളിമേള ശിൽപ്പശാലയ്ക്ക് കാറൽമണ്ണയിൽ തുടക്കം
Monday 18 October 2021 12:18 AM IST
ചെർപ്പുളശ്ശേരി: കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ നടത്തുന്ന കഥകളിമേള ശിൽപ്പശാലയ്ക്ക് കാറൽമണ്ണ വാഴേൻകട കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ തുടക്കം. ഏഴ് ദിവസം നീളുന്ന മേള കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡോ. ടി.എസ്. മാധവൻകുട്ടി അദ്ധ്യക്ഷനായി. കലാമണ്ഡലം ഭരണാസമിതി അംഗം ടി.കെ. വാസു മുഖ്യാതിഥിയായി. സി.സി.ആർ.ടി ഫെല്ലോഷിപ് ലഭിച്ച നരിപ്പറ്റ നാരായണൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറി. കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം ഉണ്ണിക്കൃഷ്ണനാണ് ശിൽപ്പശാല നയിക്കുന്നത്. മേള 22 ന് സമാപിക്കും