മഴക്കെടുതി; തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു, പ്ളസ് വൺ പരീക്ഷാ തീയതി പിന്നീട്

Sunday 17 October 2021 7:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്താകമാനം രൂക്ഷമായ മഴക്കെടുതി ഉണ്ടായതിനാൽ തിങ്കളാഴ്‌ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പ്ളസ് വൺ പരീക്ഷ മാറ്റിയതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. എം.ജി സർവകലാശാല നാളത്തെ പരീക്ഷകളെല്ലാം മാറ്റിവച്ചു. കേരള സർവകലാശാലയിൽ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്‌ടിക്കൽ, എൻട്രൻസ് പരീക്ഷകൾ മാറ്രി. കാലിക്കറ്റ് സർവകലാശാലയും പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിച്ചിട്ടുണ്ട്. ആരോഗ്യ സർവകലാശാലയും പരീക്ഷകൾ മാറ്റിയതായും പുതുക്കിയ തീയതികൾ പിന്നീടറിയിക്കുമെന്നും അറിയിച്ചു.

സഹകരണ യൂണിയൻ പരീക്ഷാബോർഡ് നടത്തുന്ന എച്ച്.‌ഡി.സി പരീക്ഷയും മാറ്റിയതായി പരീക്ഷാ ബോർഡ് അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മഴക്കെടുതിയ്‌ക്ക് ഇന്ന് പകൽ വരെ നേരിയ ശമനമാണ് ഉണ്ടായത്.

Advertisement
Advertisement