സെന്ന ഹെഗ്‌ഡെയെ അനുമോദിച്ചു

Monday 18 October 2021 12:07 AM IST
സെന്ന ഹെഗ്ഡെക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉപഹാരം സമർപ്പിക്കുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള അവാർഡ് കരസ്ഥമാക്കിയ കഥാകൃത്ത് തോയമ്മലിലെ സെന്ന ഹെഗ്ഡെക്ക് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തോയമ്മലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തോയമ്മൽ കമ്മിറ്റിയും സ്വീകരണവും അനുമോദനവും ഒരുക്കി.

രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു, എം. അസിനർ, ഡി.വി ബാലകൃഷ്ണൻ, കെ.പി ബാലകൃഷ്ണൻ, കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി, എം. നാരായണൻ, എൻ. നാരായണൻ എന്നിവർ സംസാരിച്ചു. കൃഷ്ണലാൽ സ്വാഗതവും രവീന്ദ്രൻ കവ്വായി നന്ദിയും പറഞ്ഞു. ശരത്ത്, ഷിജു, ബിജു, ധനുഷ്, വിഷ്ണു പ്രസാദ്, വിജയ് എന്നിവർ നേതൃത്വം നൽകി.