മിൽമ തൈരിന് അംഗീകാരം
Monday 18 October 2021 1:43 AM IST
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയൻ വിപണിയിലിറക്കിയ 500 ഗ്രാം പെറ്റ് ബോട്ടിൽ തൈരിന് മെട്രോ പ്രൊഡക്ട് ഓഫ് ദി ഇയർ പുരസ്‌കാരം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗന് പുരസ്‌കാരം കൈമാറി. മന്ത്രി ജെ.ചിഞ്ചുറാണിയും ചടങ്ങിൽ പങ്കെടുത്തു .
മിൽമ ഉത്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു മേഖല യൂണിയനുകളും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നതെന്ന് അവാർഡ് ഏറ്റുവാങ്ങിയ എൻ.ഭാസുരാംഗൻ പറഞ്ഞു. ഉത്പന്ന വൈവിദ്ധ്യവത്കരണത്തിന്റെയും ഊർജ്ജിത വിപണന പദ്ധതിയുടെയും ഭാഗമായി അഞ്ചോളം ഉത്പന്നങ്ങൾ മൂന്നു മാസത്തിനിടയിൽ തിരുവനന്തപുരം യൂണിയൻ പുറത്തിറക്കി . യോഗർട്ട് ഉൾപ്പെടെ പുതിയ ഉത്പന്നങ്ങൾ മിൽമ വികസിപ്പിക്കുകയാണ്.