'എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ, ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്': വി ടി ബൽറാം

Sunday 17 October 2021 10:23 PM IST

തിരുവനന്തപുരം: മഴക്കെടുതിയിൽ കേരളത്തിലെ ജനങ്ങൾ വലയുന്നതിനിടെ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയവർക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം. ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആഹാ... പച്ചക്കൊടി പ്രൊഫൈൽ പിക്ചർ, "മുഹമ്മദ് അൽ റസൂൽ" എന്ന് പേര്, 'കാത്തോളീൻ' പോലുള്ള ഭാഷാ പ്രയോഗങ്ങൾ എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ. ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്.