746 പേർക്ക് കൊവിഡ്

Monday 18 October 2021 12:02 AM IST

കോഴിക്കോട് ; ജില്ലയിൽ ഇന്നലെ 746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 715 പേർ രോഗ ബാധിതരായി. വിദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

6775 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 977 പേർ കൂടി രോഗമുക്തി നേടി. 11. 15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8649 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 2770 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Advertisement
Advertisement