പ്ലസ് വൺ ഉൾപ്പെടെ പരീക്ഷകൾ മാറ്റി
Sunday 17 October 2021 11:48 PM IST
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന പ്ളസ് വൺ പരീക്ഷ ഉൾപ്പെടെയുള്ളവ മാറ്റിവച്ചു.
കേരള, എം.ജി., കാലിക്കറ്റ്, ആരോഗ്യ സർവകലാശാലകൾ ഇന്നത്തെ പ്രാക്ടിക്കൽ ഉൾപ്പെടെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല എൻട്രൻസ് പരീക്ഷയും മാറ്റി. കണ്ണൂർ യൂണിവേഴ്സിറ്റി തലശേരി ക്യാമ്പസിലെ ഒന്നാം സെമസ്റ്റർ എം. ബി. എ. പരീക്ഷ ഒഴികെയുള്ള മറ്റു പരീക്ഷകൾ മാറ്റിവച്ചു.
സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി പരീക്ഷയും മാറ്റിവച്ചു.