ഫുട്‌ബാൾ കളിക്കിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു

Sunday 17 October 2021 11:52 PM IST

പെരിന്തൽമണ്ണ: കൂട്ടിലങ്ങാടി വാഴക്കാട്ടിരിയിൽ ടർഫിൽ ഫുട്‌ബാൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടൂപ്പുറം സ്വദേശി ഒ.കെ അബ്ദുൾ കരീമിന്റെ മകൻ അദ്‌നാൻ (20) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ടർഫ് ഗ്രൗണ്ടിൽ രാത്രി ഒരു മണി മുതൽ മൂന്നു വരെയുള്ള ഫുട്‌ബാൾ കളിക്കിടെയാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി. മാതാവ്: ആബിദ വറ്റലൂർ. സഹോദരി: കഫ്‌ന.