പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് ശംഭു നമ്പൂതിരി

Monday 18 October 2021 12:08 AM IST

ശബരിമല: മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നു മുതൽ അടുത്ത ഒരു വർഷത്തേക്ക് ശബരിമല മേൽശാന്തിയായി

മാവേലിക്കര തട്ടാരമ്പലം കണ്ടിയൂർ കളീക്കൽ മഠത്തിൽ എൻ. പരമേശ്വരൻ നമ്പൂതിരിയെ (49)​ തിരഞ്ഞെടുത്തു. കോഴിക്കോട് കല്ലായി കുറുവക്കാട് ഇല്ലത്ത് ശംഭുനമ്പൂതിരിയാണ് (49)​ മാളികപ്പുറം മേൽശാന്തി. നവംബർ 15ന് ചുമതലയേൽക്കും. 16നാണ് മണ്ഡലകാലം തുടങ്ങുന്നത്.

പന്തളം കൊട്ടാരത്തിലെ കുട്ടിയായ ഗോവിന്ദ് വർമ്മയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. അന്തിമ പട്ടികയിലുണ്ടായിരുന്ന 9 ശാന്തിമാരുടെ പേരുകൾ എഴുതിയ 9 കുറികൾ ഒന്നാമത്തെ വെള്ളിപ്പാത്രത്തിലും മേൽശാന്തിയെന്ന് പേരെഴുതിയ ഒരു കുറിയും ഒന്നുമെഴുതാത്ത 8 കുറികളും രണ്ടാമത്തെ വെള്ളിപ്പാത്രത്തിലും നിക്ഷേപിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഇവ ശ്രീകോവിലിൽ പൂജിച്ച് നൽകി. നാലാമത്തെ നറുക്കിലാണ് പേരും മേൽശാന്തി കുറിയും ഒത്തുവന്നത്. നിലവിൽ ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കോട്ടയം പൈവള്ളിക്കൽ ഇല്ലം ഉമാദേവി അന്തർജനമാണ് (അദ്ധ്യാപിക, മാവേലിക്കര ഇൻഫന്റ് ജീസസ് സ്കൂൾ) ഭാര്യ. മക്കൾ: നാരായണൻ നമ്പൂതിരി (ഐ.ഐ.ടി വിദ്യാർത്ഥി,​ കർണാടക), വിഷ്ണുനമ്പൂതിരി (ഡിഗ്രി വിദ്യാർത്ഥി, മാവേലിക്കര ബിഷപ് മൂർ കോളേജ്).

പന്തളം കൊട്ടാരത്തിലെ ആർ. നിരഞ്ജൻ വർമ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.നിലവിൽ കോഴിക്കോട് പന്നിയങ്കര കണ്ണങ്കേരി ശ്രീമഹാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ. ഗൗരി. കെ.ആർ. മക്കൾ: ഋഷികേശ്, ആദിത്യൻ.

ശബരിമല സ്പെഷൽ കമ്മിഷണർ എം.മനോജ് മേൽനോട്ടം വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, പി.എം.തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ​ത്ത് ​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പ് ​സ​ഫ​ലം​;​ ​എ​ല്ലാം
ഭ​ഗ​വാ​ന്റെ​ ​ക​ടാ​ക്ഷ​മെ​ന്ന് ​ശം​ഭു​ ​ന​മ്പൂ​തി​രി

കോ​ഴി​ക്കോ​ട്:​ ​പ്ര​തീ​ക്ഷ​ ​കൈ​വി​ടാ​തു​ള്ള​ ​പ​ത്ത് ​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​ന് ​ഒ​ടു​വി​ൽ​ ​ഫ​ല​മു​ണ്ടാ​യി.​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​കോ​ഴി​ക്കോ​ട് ​ക​ണ്ണ​ഞ്ചേ​രി​ ​കു​റു​വ​ക്കാ​ട് ​ഇ​ല്ല​ത്തെ​ ​ശം​ഭു​ ​ന​മ്പൂ​തി​രി​ക്ക് ​ഇ​ത് ​ജീ​വ​ത​ത്തി​ലെ​ ​ധ​ന്യ​നി​മി​ഷം.​ ​ക​ഴി​ഞ്ഞ​ 21​ ​വ​ർ​ഷ​മാ​യി​ ​ക​ണ്ണ​ഞ്ചേ​രി​ ​ശ്രീ​ ​മ​ഹാ​ഗ​ണ​പ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ശാ​ന്തി​ക്കാ​ര​നാ​ണ് ​ഇ​ദ്ദേ​ഹം.​ ​'​എ​ല്ലാം​ ​ക​ണ്ണ​ഞ്ചേ​രി​ ​ശ്രീ​ ​മ​ഹാ​ഗ​ണ​പ​തി​ ​ഭ​ഗ​വാ​ന്റെ​ ​ക​ടാ​ക്ഷം.​ ​ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ​യും​ ​പ​ര​ദേ​വ​ത​മാ​രു​ടെ​യും​ ​ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും​ ​പ്രാ​ർ​ത്ഥ​ന​യാ​ണ് ​സ​ഫ​ല​മാ​യ​ത്.​ ​ഈ​ ​നി​യോ​ഗം​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ഏ​റ്റെ​ടു​ക്കും.​"​ ​-​ ​ശം​ഭു​ ​ന​മ്പൂ​തി​രി​ ​പ​റ​ഞ്ഞു.​ ​പ​ത്ത് ​വ​ർ​ഷ​മാ​യി​ ​അ​പേ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​നേ​ര​ത്തെ​ ​ഒ​രു​ ​ത​വ​ണ​ ​പ​ട്ടി​ക​യി​ലും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​പ​ക്ഷേ​ ​ഇ​ത്ത​വ​ണ​യാ​ണ് ​ഈ​ശ്വ​ര​നി​യോ​ഗം.​ ​കു​റു​വ​ക്കാ​ട് ​ഇ​ല്ല​ത്തു​നി​ന്ന് ​ആ​ദ്യ​മാ​യാ​ണ് ​ഒ​രാ​ൾ​ ​മാ​ളി​ക​പ്പു​റം​ ​മേ​ൽ​ശാ​ന്തി​യാ​വു​ന്ന​ത്.​ ​എ​ല്ലാ​വ​ർ​ഷ​വും​ ​ശ​ബ​രി​മ​ല​യ്ക്ക് ​പോ​കാ​റു​ണ്ട്.​ ​ഭ​ക്ത​ർ​ക്ക് ​ദ​ർ​ശ​ന​ത്തി​നു​ള്ള​ ​പ്ര​യാ​സ​ങ്ങ​ളും​ ​മ​റ്റും​ ​മ​ണ്ഡ​ല​മാ​സ​മാ​വു​മ്പോ​ഴേ​ക്കും​ ​മാ​റി​ക്കി​ട്ട​ട്ടെ​ ​എ​ന്ന​ ​പ്രാ​ർ​ത്ഥ​ന​യി​ലാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പ​ന്നി​യ​ങ്ക​ര​ ​ഋ​ഷി​ ​ഹൗ​സി​ലാ​ണ് ​താ​മ​സം.​ ​ഭാ​ര്യ​:​ ​കെ.​എം.​ ​ഗൗ​രി.​ ​മ​ക്ക​ൾ​:​ ​ഋ​ഷി​കേ​ശ് ​(​കാ​സ​ർ​കോ​ട് ​എ​ൽ.​ബി.​എ​സ് ​ബി.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​),​ ​ആ​ദി​ത്യ​ൻ​ ​(​മാ​നാ​ഞ്ചി​റ​ ​മോ​ഡ​ൽ​ ​എ​ച്ച്.​എ​സ്.​എ​സ് ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​).

ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​നം​:​ ​കാ​ലാ​വ​സ്ഥ
മാ​റി​യാ​ൽ​ ​ദ​ർ​ശ​നാ​നു​മ​തി
​​​​​​​

ശ​ബ​രി​മ​ല​ ​:​ ​പ്ര​ള​യ​ ​ഭീ​ഷ​ണി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ന്ന​ലെ​യും​ ​ഇ​ന്നും​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഭ​ക്ത​ർ​ക്ക് ​ദ​ർ​ശ​ന​ത്തി​നേ​ർ​പ്പെ​ടു​ത്തി​യ​ ​വി​ല​ക്ക് ​പി​ൻ​വ​ലി​ക്കാ​ൻ​ ​പൊ​ലീ​സും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​ത​മ്മി​ൽ​ ​ധാ​ര​ണ​യാ​യെ​ങ്കി​ലും​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​ഇ​ന്ന് ​മാ​റ്റം​ ​ഉ​ണ്ടാ​യാ​ലേ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മാ​കു.​ ​ശ​ബ​രി​മ​ല​ ​വ​ന​മേ​ഖ​ല​യി​ൽ​ ​മ​ഴ​ ​ശ​ക്ത​മാ​യി​ ​തു​ട​രു​ന്ന​തും​ ​ക​ക്കി​ ​ഡാം​ ​തു​റ​ന്നു​വി​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​വു​മാ​ണ് ​അ​നു​മ​തി​ക്ക് ​ത​ട​സം.​ ​ത​മി​ഴ്നാ​ട്,​ ​ആ​ന്ധ്ര,​ ​ക​ർ​ണാ​ട​ക​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​എ​ത്തി​യ​ ​തീ​ർ​ത്ഥാ​ട​ക​രാ​ണ് ​വി​ല​ക്ക് ​മൂ​ലം​ ​ബു​ദ്ധി​മു​ട്ടു​ന്ന​ത്.​ ​നി​ല​യ്ക്ക​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ൽ​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​ത​ങ്ങു​ന്നു​ണ്ട്.​ ​നി​ല​യ്ക്ക​ലി​ൽ​ ​മാ​ത്രം​ ​ഇ​രു​നൂ​റി​ൽ​പ്പ​രം​ ​തീ​ർ​ത്ഥാ​ട​ക​രു​ണ്ട്.​ ​മ​തി​യാ​യ​ ​ഹോ​ട്ട​ൽ​ ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ​ ​പൊ​ലീ​സും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​പ​മ്പ​യി​ലെ​ ​അ​യ്യ​പ്പാ​സേ​വാ​സം​ഘം​ ​വ​ഴി​ ​ഇ​വ​ർ​ക്ക് ​ഇ​ന്ന​ലെ​ ​ഭ​ക്ഷ​ണം​ ​എ​ത്തി​ച്ചു​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഉ​ള്ള​തി​നാ​ൽ​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ത​ത്കാ​ലം​ ​ക​ട​ത്തി​വി​ട​രു​തെ​ന്ന് ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റ​റ്റി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഭാ​ര​വാ​ഹി​ക​ളെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​ക​ഴി​വ​തും​ ​ദ​ർ​ശ​ന​ത്തി​ന് ​എ​ത്ത​രു​തെ​ന്നും​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ​ ​ദ​ർ​ശ​നം​ ​സു​ഗ​മ​മാ​കു​മെ​ന്നും​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​എ​ൻ.​ ​വാ​സു​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.

Advertisement
Advertisement