ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്പ്

Monday 18 October 2021 12:11 AM IST

ഓയൂർ: ജില്ല വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് ചൊവ്വാഴ്ച്ച രാവിലെ ഒൻപതിന് ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 1-1-2008ന് ശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികൾ പ്രായം തെളിയിക്കുന്ന രേഖകളുമായി കൃത്യ സമയത്ത് എത്തണമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.