ബി.എ സോഷ്യോളജി സീറ്റൊഴിവ്

Monday 18 October 2021 12:11 AM IST

കൊല്ലം: ടി.കെ.എം സഹോദര സ്ഥാപനമായ ടി.കെ.എം സെന്റർ ഫോർ ഹയർ ലേണിംഗിൽ കേരള സർവകലാശാലയുടെ ബി.എ സോഷ്യോളജി പുതിയ കോഴ്സിലേയ്ക്ക് സീറ്റൊഴിവുണ്ട്. പ്ളസ്ടു,​ തതുല്യ യോഗ്യതയുള്ളവർക്ക് സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി സെന്ററിന്റെ രണ്ടാം കുറ്റിയിലുള്ള ഓഫീസിലെത്തി അഡ്മിഷൻ എടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0474 273 1621.